തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സാ​​​ങ്കേ​​​തി​​​ക സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ലാ മു​​​ന്‍ വൈ​​​സ് ചാ​​​ന്‍​സ​​​ല​​​ര്‍ ഡോ. ​​​സി​​​സ തോ​​​മ​​​സി​​​നു പെ​​​ന്‍​ഷ​​​ന്‍ അ​​​ട​​​ക്ക​​​മു​​​ള്ള ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ള്‍ അ​​​നു​​​വ​​​ദി​​​ച്ച് സ​​​ര്‍​ക്കാ​​​ര്‍ ഉ​​​ത്ത​​​ര​​​വ്.

സി​​​സ തോ​​​മ​​​സി​​​ന്‍റെ വി​​​ര​​​മി​​​ക്ക​​​ല്‍ ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ള്‍ ര​​​ണ്ടു വ​​​ര്‍​ഷ​​​മാ​​​യി സ​​​ര്‍​ക്കാ​​​ര്‍ ത​​​ട​​​ഞ്ഞുവ​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ര​​​ണ്ടാ​​​ഴ്ച​​​യ് ക്കു​​​ള്ളി​​​ല്‍ എ​​​ല്ലാ ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ളും സി​​​സ തോ​​​മ​​​സി​​​നു ന​​​ല്‍​ക​​​ണ​​​മെ​​​ന്നു​​​ള്ള ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​നെത്തുട​​​ര്‍​ന്നാ​​​ണ് ന​​​ട​​​പ​​​ടി.

ബാ​​​ര്‍​ട്ട​​​ണ്‍ ഹി​​​ല്‍ എ​​​ന്‍​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജി​​​ല്‍ പ്രി​​​ന്‍​സി​​​പ്പ​​​ലാ​​​യി​​​രു​​​ന്ന സി​​​സ തോ​​​മ​​​സ് വി​​​ര​​​മി​​​ക്കു​​​ന്ന​​​ത് 2023 മാ​​​ര്‍​ച്ച് 31 നാ​​​ണ്. വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ല്‍ ജോ​​​യി​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന​​​തി​​​നി​​​ട​​​യി​​​ലാ​​​ണ് ചാ​​​ന്‍​സ​​​ല​​​റാ​​​യി​​​രു​​​ന്ന ആ​​​രി​​​ഫ് മു​​​ഹ​​​മ്മ​​​ദ് ഖാ​​​ന്‍ സി​​​സ തോ​​​മ​​​സി​​​നെ എ​​​പി​​​ജെ അ​​​ബ്ദു​​​ല്‍ ക​​​ലാം സാ​​​ങ്കേ​​​തി​​​ക സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ വൈ​​​സ് ചാ​​​ന്‍​സ​​​ല​​​റാ​​​യി നി​​​യ​​​മി​​​ക്കു​​​ന്ന​​​ത്.


സ​​​ര്‍​ക്കാ​​​ര്‍ അ​​​നു​​​മ​​​തി ല​​​ഭി​​​ക്കുന്ന​​​തി​​​നു മു​​​മ്പുത​​​ന്നെ സി​​​സ പ​​​ദ​​​വി ഏ​​​റ്റെ​​​ടു​​​ത്തു എ​​​ന്നാ​​​ണ് സ​​​ര്‍​ക്കാ​​​രി​​​ന്‍റെ ആ​​​രോ​​​പ​​​ണം. ഇതേത്തുട​​​ര്‍​ന്നാ​​​ണ് വി​​​ര​​​മി​​​ക്ക​​​ല്‍ ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ള​​​ട​​​ക്കം ത​​​ട​​​യു​​​ന്ന ന​​​ട​​​പ​​​ടി​​​ക​​​ളി​​​ലേ​​​ക്ക് സ​​​ര്‍​ക്കാ​​​ര്‍ നീ​​​ങ്ങി​​​യ​​​ത്.