തൃ​​​ശൂ​​​ർ: കേ​​​ര​​​ള വെ​​​റ്റ​​​റി​​​ന​​​റി ആ​​​ൻ​​​ഡ് ആ​​​നി​​​മ​​​ൽ സ​​​യ​​​ൻ​​​സ​​​സ് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ ആ​​​ധു​​​നി​​​ക സൗ​​​ക​​​ര്യ​​​ങ്ങ​​​ളോ​​​ടു​​കൂ​​​ടി​​​യ ലാ​​​ബ് സ​​​മു​​​ച്ച​​​യം ഒ​​​രു​​​ങ്ങി. മ​​​ണ്ണു​​​ത്തി​​​യി​​​ലെ വ​​​ർ​​​ഗീ​​​സ് കു​​​ര്യ​​​ൻ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ഡ​​​യ​​​റി ആ​​​ൻ​​​ഡ് ഫു​​​ഡ് ടെ​​​ക്നോ​​​ള​​​ജി കാ​​​മ്പ​​​സി​​​ൽ 45,000 ച​​​തു​​​ര​​​ശ്ര അ​​​ടി വി​​​സ്തീ​​​ർ​​​ണ​​​ത്തി​​​ൽ 32 കോ​​​ടി രൂ​​​പ ചെ​​​ല​​​വി​​​ട്ടാ​​​ണു കെ​​​ട്ടി​​​ടം നി​​​ർ​​​മി​​​ച്ചി​​​ട്ടു​​​ള്ള​​​ത്.

രോ​​​ഗ പ്ര​​​തി​​​രോ​​​ധ, ആ​​​രോ​​​ഗ്യ, ഭ​​​ക്ഷ്യ സു​​​ര​​​ക്ഷാമേ​​​ഖ​​​ല​​​ക​​​ളി​​​ൽ ആ​​​ധു​​​നി​​​ക ഗ​​​വേ​​​ഷ​​​ണ​​​ങ്ങ​​​ളും പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ളും പ​​​രി​​​ശീ​​​ല​​​ന​​​വും ന​​​ട​​​ത്താ​​​ൻ സ​​​ജ്ജ​​​മാ​​ണു പു​​​തി​​​യ ലാ​​​ബ്. ഇ​​​തോ​​​ടെ വി​​​വി​​​ധ രോ​​​ഗ​​​ങ്ങ​​​ളു​​​ടെ നി​​​ർ​​​ണ​​​യം, ഭ​​​ക്ഷ്യ കു​​​ടി​​​വെ​​​ള്ള സാ​​​മ്പി​​​ളു​​​ക​​​ൾ, മൃ​​​ഗ​​​ങ്ങ​​​ൾ​​​ക്കു​​​ള്ള തീ​​​റ്റ, മ​​​ണ്ണി​​​ലെ ധാ​​​തു​​​ല​​​വ​​​ണ​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യു​​​ടെ ഗു​​​ണ​​​നി​​​ല​​​വാ​​​ര പ​​​രി​​​ശോ​​​ധ​​​ന തു​​​ട​​​ങ്ങി സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ന​​​ൽ​​​കി​​​വ​​​രു​​​ന്ന വി​​​വി​​​ധ സേ​​​വ​​​ന​​​ങ്ങ​​​ൾ ഒ​​​രു കു​​​ട​​​ക്കീ​​​ഴി​​​ൽ പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്കു ന​​​ൽ​​​കും.


ലാ​​​ബ് സ​​​മു​​​ച്ച​​​യ​​​ത്തി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം 16നു ​​​രാ​​​വി​​​ലെ 10.30നു ​​​മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ നി​​​ർ​​​വ​​​ഹി​​​ക്കും. ഇ​​​തോ​​​ടൊ​​​പ്പം സം​​​സ്ഥാ​​​ന പ​​​ദ്ധ​​​തി​​​വി​​​ഹി​​​തം വി​​​നി​​​യോ​​​ഗി​​​ച്ചു പ​​​ണി​​​ക​​​ഴി​​​പ്പി​​​ച്ച പെ​​​ൺ​​​കു​​​ട്ടി​​​ക​​​ൾ​​​ക്കു​​​ള്ള ഹോ​​​സ്റ്റ​​​ൽ, വ​​​ർ​​​ഗീ​​​സ് കു​​​ര്യ​​​ൻ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ഡ​​​യ​​​റി ആ​​​ൻ​​​ഡ് ഫു​​​ഡ് ടെ​​​ക്നോ​​​ള​​​ജി​​​യി​​​ൽ ഓ​​​ഡി​​​റ്റോ​​​റി​​​യം എ​​​ന്നി​​​വ​​​യു​​​ടെ ഉ​​​ദ്ഘാ​​​ട​​​ന​​​വും മു​​​ഖ്യ​​​മ​​​ന്ത്രി നി​​​ർ​​​വ​​​ഹി​​​ക്കും.

70 ശ​​​ത​​​മാ​​​നം പെ​​​ൺ​​​കു​​​ട്ടി​​​ക​​​ൾ പ​​​ഠി​​​ക്കു​​​ന്ന സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ 17 മു​​​റി​​​ക​​​ളു​​​ള്ള പു​​​തി​​​യ ഹോ​​​സ്റ്റ​​​ലി​​​ന്‍റെ ഒ​​​ന്നാം​​​നി​​​ല​​​യാ​​​ണു പൂ​​​ർ​​​ത്തീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. ഹോ​​​സ്റ്റ​​​ലി​​​നു 10,000 ച​​​തു​​​ര​​​ശ്ര അ​​​ടി വി​​​സ്തീ​​​ർ​​​ണ​​​മാ​​​ണു​​​ള്ള​​​ത്.

ഉ​​​ദ്ഘാ​​​ട​​​ന​​​ച്ച​​​ട​​​ങ്ങി​​​ൽ മ​​​ന്ത്രി​​​മാ​​​രാ​​​യ ജെ. ​​​ചി​​​ഞ്ചു​​​റാ​​​ണി, കെ. ​​​രാ​​​ജ​​​ൻ, സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ പ്ര​​​ഫ. ഡോ. ​​​കെ.​​​എ​​​സ്. അ​​​നി​​​ൽ തുടങ്ങിയവ​​​ർ പ​​​ങ്കെ​​​ടു​​​ക്കും.