ഓസ്ട്രേലിയയിൽ ഭൂകന്പം
Thursday, September 23, 2021 12:39 AM IST
മെൽബൺ: തെക്കുകിഴക്കൻ ഓസ്ട്രേലിയയിലുണ്ടായ ഭൂചലനത്തിൽ കെട്ടിടങ്ങൾക്കു കേടുപാടുകളുണ്ടായി. വിക്ടോറിയ സംസ്ഥാനത്തെ മാൻസ്ഫീൽഡിൽ രാവിലെ 9.15നാണു ഭൂചലനം അനുഭവപ്പെട്ടത്. ഭൂകന്പമാപിനിയിൽ 5.9 തീവ്രത രേഖപ്പെടുത്തി. 4ഉം 3.1ഉം തീവ്രതയുള്ള തുടർചലനങ്ങളുമുണ്ടായി.
മാൻസ്ഫീൽഡിന് അടുത്തുള്ള മെൽബണിൽ കെട്ടിടങ്ങൾക്കു കേടുപാടുണ്ടായി. ഒട്ടനവധി ബഹുനില കെട്ടിടങ്ങളിൽനിന്ന് ആളുകളെ ഒഴിപ്പിച്ചു. സൗത്ത് ഓസ്ട്രേലിയ, ന്യൂ സൗത്ത് വെയിൽസ് സംസ്ഥാനങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.
ആളപായമോ ഗുരുതര പരിക്കോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നു പ്രധാനമന്ത്രി സ്കോട്ട് മോറിസൺ പറഞ്ഞു. ഓസ്ട്രേലിയയിൽ ഭൂചലനം അപൂർവമായതിനാൽ ആളുകൾ കൂടുതൽ പരിഭ്രാന്തരാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.