ആദ്യമായി അണ്വായുധം പ്രയോഗിക്കപ്പെട്ട ഹിരോഷിമ നഗരത്തിലെ ഉച്ചകോടിയിൽ ഉത്തരകൊറിയ അടക്കമുള്ള രാജ്യങ്ങൾ ഉയർത്തുന്ന ആണവഭീഷണിയും പ്രധാന ചർച്ചാവിഷയമാണ്. ആഗോളതലത്തിൽ സാന്പത്തിക മേഖലയെ ശക്തിപ്പെടുത്തുന്നതിനും വിലക്കയറ്റം പിടിച്ചുനിർത്തുന്നതിനുമുള്ള നടപടികൾ ജി-7ൽനിന്നു പ്രതീക്ഷിക്കപ്പെടുന്നു.
ഇതിനിടെ, ഇന്നലെ മുതൽ ചൈനയിൽ മധ്യേഷ്യൻ രാജ്യങ്ങളുടെ ദ്വിദിന ഉച്ചകോടി ആരംഭിച്ചു. കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, താജിക്കിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ നേതാക്കളാണ് പങ്കെടുക്കുന്നത്.
യുക്രെയ്ൻ യുദ്ധത്തോടെ മധ്യേഷ്യൻ രാജ്യങ്ങളിൽ റഷ്യക്കുള്ള സ്വാധീനം കുറയുന്നതിന്റെ സൂചനയാണ് ചൈനയിലെ ഈ ഉച്ചകോടിയെന്നും വിലയിരുത്തലുണ്ട്.