ക്ലെയിം ഫോർ ഷുവർ: ഫാസ്റ്റ് ട്രാക് പദ്ധതിയുമായി ഐസിഐസിഐ
Tuesday, February 25, 2020 11:22 PM IST
തൃശൂർ: മരണത്തെത്തുടർന്നുള്ള ക്ലെയിമുകൾ ഒരു ദിവസത്തിനകം തീർപ്പാക്കുന്ന പരിപാടി ഐസിഐസിഐ പ്രുഡൻഷൽ ലൈഫ് ഇൻഷ്വറൻസ് ആവിഷ്കരിച്ചു. ക്ലെയിം ഫോർ ഷുവർ എന്നാണ് പദ്ധതിയുടെ പേര്. ഒറ്റദിവസംകൊണ്ടുതീർപ്പാക്കിയത് 99.4 ശതമാനം മരണാനന്തര ക്ലെയിമുകളാണ്.
മൂന്നുവർഷം തുടർച്ചയായി സജീവമായ പോളിസികൾ ക്ലെയിം തുക ഒന്നര കോടി രൂപയിൽ അധികമല്ലെങ്കിൽ അന്വേഷണമില്ലാതെതന്നെ ഒറ്റ ദിവസംകൊണ്ട് തീർപ്പാക്കുമെന്നു കമ്പനി അവകാശപ്പെട്ടു. എല്ലാ രേഖകളും അവകാശികൾ സമർപ്പിച്ചാൽ ഈ ഫാസ്റ്റ് ട്രാക് ക്ലെയിം തീർപ്പാക്കൽ അതിവേഗമാകും. കഴിഞ്ഞവർഷം ജൂലൈയിൽ ആരംഭിച്ചശേഷം ക്ലെയിം ഫോർ ഷുവറിനു കീഴിൽ 65 ശതമാനം ഡെത്ത്ക്ലെയിമുകൾ ലഭിച്ചു. ഇതിൽ 99.4 ശതമാനവും ഒരു ദിവസത്തിനകം തീർപ്പാക്കി. ഈ സാമ്പത്തിക വർഷത്തിലെ ഒമ്പതുമാസത്തിനിടെ ഡെത്ത്ക്ലെയിമുകൾ തീർപ്പാക്കാനുള്ള ശരാശരി ടേണ്‍-എറൗണ്ട്-ടൈം (ടിഎടി) 1.67 ദിവസമായിരുന്നു.