കനറാ ബാങ്കില്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി
Sunday, June 19, 2022 12:08 AM IST
കൊച്ചി: കനറാ ബാങ്കില്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പാക്കുന്നു. ആലപ്പുഴ ജില്ലയിലെ ശാഖയില്‍ നിന്നു കിട്ടാക്കടമായി പ്രഖ്യാപിച്ച സ്വയംസഹായ സംഘം ഗ്രൂപ്പ് ലോണ്‍ എടുത്തിട്ടുള്ളവര്‍ക്കു നാളെ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചു വരെ ആലപ്പുഴ തത്തംപള്ളി വൈഎംസിഎ ഹാളില്‍ നടക്കുന്ന അദാലത്തില്‍ പങ്കെടുത്തു പരാമവധി ഇളവുകള്‍ നേടാം.
അന്നേദിവസം സെറ്റില്‍മെന്റ് തുക മുഴുവനായി അടയ്ക്കുന്നവര്‍ക്കു കൂടുതല്‍ ഇളവുകള്‍ നല്‍കും.
കൂടുതല്‍ വിവരങ്ങള്‍ ബാങ്ക് ശാഖകളില്‍ ബന്ധപ്പെടുക.