ബികെഎംയു മണ്ഡലം സമ്മേളനം
1279201
Sunday, March 19, 2023 11:54 PM IST
നെടുമങ്ങാട്: കർഷക തൊഴിലാളികളുട പ്രതിമാസ ക്ഷേമ പെൻഷൻ 3000 രൂപയായി ഉയർത്തണമെന്ന് കർഷകത്തൊഴിലാളി യൂണിയൻ ബികെഎംയു അരുവിക്കര മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. എഐടിയുസി ജില്ലാ സെക്രട്ടറി മീനാങ്കൽ കുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. വി. വിക്രമന്റെ അധ്യക്ഷത വഹിച്ചു. ബികെഎംയു ജില്ലാ സെക്രട്ടറി പാപ്പനംകോട് അജയൻ, സിപിഐ അരുവിക്കര മണ്ഡലം സെക്രട്ടറി എം.എസ്. റഷീദ്, ഈഞ്ചപ്പുരി സന്തു തുടങ്ങിയവർ സംസാരിച്ചു. വി. വിക്രമൻ- പ്രസിഡന്റ്, പൂവച്ചൽ ഖാൻ, വസന്തകുമാരി, ഷാജി വെള്ളനാട് - വൈസ് പ്രസിഡന്റുമാർ, ഐത്തി അശോകൻ- സെക്രട്ടറി, രാജീവ് വീരണകാവ്, രജനി നെട്ടയം, മാഹിൻ കുറ്റിച്ചൽ - ജോയിൻ സെക്രട്ടറിമാർ എന്നിവരെ തിരഞ്ഞെടുത്തു.
നീറ്റ് പിജി പരീക്ഷയില്‍ നേട്ടം
തിരുവനന്തപുരം: ഓണ്‍ലൈന്‍ മെഡിക്കല്‍ പ്രവേശന തയാറെടുപ്പ് പ്ലാറ്റ്ഫോമായ പ്രെപ്പ്്ലാഡര് അടുത്തിടെ സമാപിച്ച നീറ്റ് പിജി 2023 പരീക്ഷയില്‍ മികച്ച നേട്ടം കൈവരിച്ചു. ആദ്യ 10 റാങ്ക് ഹോള്‍ഡര്‍മാരില്‍ എട്ടു പേരും പ്രെപ്പ്്ലാഡറില് നിന്നുള്ളവരാണ്. എഐആര്‍ 1, 2, 3, 4, 5, 6, 7, 10 എന്നീ റാങ്കുകളാണ് വിദ്യാര്‍ഥികള്‍ നേടിയത്.