ലുലുമാളിൽ പെറ്റ് കാർണിവൽ നാളെ വരെ
1282984
Friday, March 31, 2023 11:35 PM IST
തിരുവനന്തപുരം: പർവതാരോഹകർക്കു വഴികാട്ടിയായിരുന്ന സ്വിറ്റ്സർലൻഡുകാരൻ സെന്റ് ബർണാഡ്, 55 കിലോമീറ്ററിലധികം വേഗത്തിൽ കുതിച്ചു പായുന്ന ഇംഗ്ലണ്ടിലെ മുയൽവേട്ടക്കാരൻ വിപ്പെറ്റ്, വടക്കേ അമേരിക്കയിൽ നിന്നുള്ള ഭീമൻ വളർത്തുപൂച്ച മെയിൻകൂണ്‍, ഒറ്റനോട്ടത്തിൽ പൂച്ചയാണോ കടുവയാണോ എന്നു സംശയം തോന്നിപ്പിക്കുന്ന ബംഗാൾ പൂച്ച, പറക്കുന്ന അണ്ണാൻ.. പിന്നെയുമുണ്ട് ലുലു പാൽതു ജാൻവർ 2023 എന്നു പേരിട്ട പെറ്റ് കാർണിവലിലെ കൗതുകകാഴ്ചകൾ. സ്വദേശിയും വിദേശിയുമായ പൂച്ചകൾ, നായകൾ, കോഴികൾ, പക്ഷികൾ ഉൾപ്പെടെ പരിചിതമായതും അപൂർവമായതുമായ വളർത്തുമൃഗങ്ങളുടെ കാഴ്ചകളാണ് ലുലു മാളിലെ പെറ്റ് കാർണിവലിനെ ശ്രദ്ധേയമാക്കുന്നത്. മാൾ ഓപ്പണ്‍ അരീനയിൽ നടന്ന ചടങ്ങിൽ മൃഗസംരക്ഷണ മന്ത്രി ജെ. ചിഞ്ചുറാണി കാർണിവൽ ഉദ്ഘാടനം ചെയ് തു. കാർണിവലിന്റെ ഭാഗമായി പെറ്റ് അഡോപ്ഷൻ ഡ്രൈവ്, ഫണ്‍ ഡോഗ് ഷോ അടക്കം സംഘടിപ്പിച്ചിട്ടുണ്ട്.
അഡോപ്ഷൻ ഡ്രൈവിൽ പങ്കെടുക്കാനായി നിരവധി പേരാണ് നായ്ക്കുട്ടികളും, പൂച്ചക്കുട്ടികളുമായി ആദ്യദിനം തന്നെ കാർണിവലിലെത്തിയത്. കാർണിവൽ നാളെ വരെ ഉണ്ടാകും.