ക​രി​ക്ക​കം പൊ​ങ്കാ​ല: ഗ​താ​ഗ​ത നിയന്ത്രണം
Friday, March 31, 2023 11:35 PM IST
തി​രു​വ​ന​ന്ത​പു​രം: ക​രി​ക്ക​കം ശ്രീ ​ചാ​മു​ണ്ഡി ദേ​വീ ക്ഷേ​ത്ര​ത്തി​ലെ‍ പൊ​ങ്കാ​ല​യോ​ട​നു​ബ​ന്ധി​ച്ച് നാ​ളെ രാ​വി​ലെ അ​ഞ്ചു​മ​ണി മു​ത​ൽ വൈ​കു​ന്ന​രം അ​ഞ്ചു​മ​ണി വ​രെ ക​ഴ​ക്കൂ​ട്ടം കോ​വ​ളം ഹൈ​വേ​യി​ലും സ​ര്‍​വീ​സ് റോ​ഡു​ക​ളി​ലും ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​മു​ണ്ടാ​യി​രി​ക്കും.
കോ​വ​ളം, ഈ​ഞ്ച​യ്ക്ക​ൽ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ ചാ​ക്ക ഭാ​ഗ​ത്തു​നി​ന്നും ലോ​ര്‍​ഡ്സ് ജം​ഗ്ഷ​നി​ലെ​ത്തി​യശേ​ഷം മേ​ൽ​പ്പാ​ലം വ​ഴി വേ​ള്‍​ഡ് മാ​ര്‍​ക്ക​റ്റി​ൽ പാ​ര്‍​ക്ക് ചെ​യ്യേ​ണ്ട​താ​ണ്.
തു​മ്പ, വേ​ളി, പെ​രു​മാ​തു​റ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നും പൊ​ങ്കാ​ല​യി​ടാ​നാ​യി എ​ത്തു​ന്ന ഭ​ക്ത​ജ​ന​ങ്ങ​ളു​മാ​യി വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ ആ​ള്‍ സെ​യി​ന്‍റ്സ് ജം​ഗ്ഷ​നി​ൽ ഭ​ക്ത​ജ​ന​ങ്ങ​ളെ ഇ​റ​ക്കി​യശേ​ഷം ശം​ഖും​മു​ഖം പാ​ര്‍​ക്കിം​ഗ് ഗ്രൗ​ണ്ടി​ൽ പാ​ര്‍​ക്ക് ചെ​യ്യ​ണം.
ആ​റ്റി​ങ്ങ​ൽ, ക​ഴ​ക്കൂ​ട്ടം ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള വാ​ഹ​ന​ങ്ങ​ള്‍ മേ​ൽ​പ്പാ​ലം തു​ട​ങ്ങു​ന്ന സ്ഥ​ല​ത്ത് ആ​ളെ ഇ​റ​ക്കി​യ​ശേ​ഷം സ​ര്‍​വീ​സ് റോ​ഡു​വ​ഴി​വ​ന്ന് വേ​ള്‍​ഡ് മാ​ര്‍​ക്ക​റ്റി​ൽ പാ​ര്‍​ക്ക് ചെ​യ്യ​ണം.
ഈ ​ദി​വ​സം ക​രി​ക്ക​കം ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തു​ള്ള സ​ര്‍​വീ​സ് റോ​ഡു​ക​ള്‍ വ​ഴി ഒ​രു കാ​ര​ണ​വ​ശാ​ലും ടി​പ്പ​ര്‍ ലോ​റി​ക​ള്‍, ക​ണ്ടെ​യ്​ന​ര്‍ ലോ​റി​ക​ള്‍ തു​ട​ങ്ങി​യ ഹെ​വി വാ​ഹ​ന​ങ്ങ​ള്‍ പ്ര​വേ​ശി​ക്കാ​നോ പാ​ര്‍​ക്ക് ചെ​യ്യാ​നോ അ​നു​വ​ദി​ക്കി​ല്ല. അ​ധി​ക​മാ​യി വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ ലോ​ര്‍​ഡ്സ് ഹോ​സ്പി​റ്റ​ൽ മു​ത​ൽ ചാ​ക്ക വ​രെ​യു​ള്ള സ​ര്‍​വീ​സ് റോ​ഡി​ൽ പാ​ര്‍​ക്ക് ചെ​യ്യേ​ണ്ട​താ​ണ്. ട്രാ​ഫി​ക്കു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ളും നി​ര്‍​ദേ​ശ​ങ്ങ​ളും 9497930055, 0471 2558724, 9497990005, 9497990006 എ​ന്നീ ന​ന്പ​റു​ക​ളി​ൽ അ​റി​യി​ക്കാം.