കാട്ടാക്കട : ഒന്നരമാസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. വിളപ്പിൽശാല കാട്ടുവിളയിൽ ചെന്നിയൂർക്കോണത്തുള്ള പഞ്ചായത്ത് വക കുളത്തിന് സമീപമാണ് വിജയൻ (72) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കുടുംബവുമായി പിണങ്ങി കഴിയുന്ന വിജയൻ കുളത്തിന് സമീപത്ത് ഷെഡ് കെട്ടി താമസിച്ചു വരികയായിരുന്നു. ഇന്നലെ പരിസരവാസികളാണ് മൃതദേഹം കണ്ടെത്തിയത്. വിളപ്പിൽശാല പോലീസെത്തി ജഡം മെഡിക്കൽ കോളജിലേക്ക് മാറ്റി. മരണത്തിൽ ദുരുഹതയില്ലെന്നും പോലീസ് പറഞ്ഞു.