ഡ്രോൺ ഓപ്പറേറ്റർമാരുടെ പാനൽ: 16 വരെ അപേക്ഷിക്കാം
1375364
Sunday, December 3, 2023 1:46 AM IST
തിരുവനന്തപുരം: ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ തിരുവനന്തപുരം ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ ഡ്രോൺ ഓപ്പറേറ്റർമാരുടെ പാനലിലേക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയ പരിധി 16 വരെ ദീർഘിപ്പിച്ചു. വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും സ്റ്റാർട്ട് അപ്പുകൾക്കും പാനലിലേക്ക് അപേക്ഷിക്കാം. പ്രീഡിഗ്രി/പ്ലസ്ടു ആണ് വിദ്യാഭ്യാസ യോഗ്യത.
ഡ്രോൺ ഓപ്പറേറ്റ് ചെയ്ത് ഫോട്ടോ, വീഡിയോ ഷൂട്ടിംഗിൽ അംഗീകൃത സ്ഥാപനത്തിൽ നിന്നോ, മൂന്ന് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയമുള്ള വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും സംഘടനകൾക്കും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് 0471 2731300 എന്ന നന്പറിൽ ബന്ധപ്പെടണം.