പകര്‍ച്ചപ്പനി സര്‍ക്കാര്‍ സൃഷ്ടി : ചെറിയാന് ഫിലിപ്പ്
1436372
Monday, July 15, 2024 7:16 AM IST
തിരുവനന്തപുരം: കേരളത്തില്‍ ലക്ഷക്കണക്കനു പേരെ ബാധിച്ചിട്ടുള്ള പകര്‍ച്ചപ്പനിയും നിരവധി പേരുടെ മരണവും കേരള സര്‍ക്കാരിന്റെ സൃഷ്ടിയാണെന്നു കെപിസിസി മാധ്യമ സമിതി അധ്യക്ഷന്‍ ചെറിയാന് ഫിലിപ്പ് ആരോപിച്ചു.
കേരളം മാലിന്യ കൂമ്പാരമായി മാറിയത് സര്‍ക്കാര്‍ സംവിധാനങ്ങളുടെ വീഴ്ച മൂലമാണ്. മാലിന്യമുക്ത കേരളം ലക്ഷ്യമാക്കിയ ഹരിതകേരള മിഷനും ശുചിത്വകേരള മിഷനും മരണശയ്യയിലാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മഴക്കാല പൂര്‍വ ശുചീകരണം ഫലപ്രദമായി ഈ വര്‍ഷം നടപ്പാക്കാത്തതാണ് പകര്‍ച്ചപ്പനി വ്യാപനത്തിനു കാരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വേണ്ടത്ര ചികിത്സ കിട്ടാത്തതു കൊണ്ടാണ് പലരും മരണത്തിനിരയായത്. സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നുകള്‍ പോലും ലഭ്യമല്ലെന്നും. ആര്‍ദ്രം മിഷന് തകര്‍ന്നതിനാല്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ അവതാളത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.