തിരുവനന്തപുരം: വയനാട്ടിലെ ദുരിത ബാധിതരെ സഹായിക്കുന്നതിനു പുനരധിവാസ പദ്ധതിയുമായി ജോയിന്റ് കൗണ്‍സില്‍. 50 ലക്ഷം രൂപയുടെ പദ്ധതിയാണ് ജോയിന്റ് കൗണ്‍സില്‍ ഏറ്റെടുക്കുന്നു.
പ്രവര്‍ത്തനങ്ങളുടെ വിശദമായ രൂപരേഖ ഉടന്‍ തന്നെ സംഘടന ജില്ലാ ഭരണകൂടത്തിന് സമര്‍പ്പിക്കുമെന്ന് ചെയര്മാന് കെ.പി.ഗോപകുമാറും ജനറല്‍ സെക്രട്ടറി ജയചന്ദ്രന് കല്ലിംഗലും പ്രസ്താവനയില്‍ അറിയിച്ചു.