പാറശാല: സര്‍ക്കാര്‍ താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ പാറശാല ബ്ലോക്ക് പഞ്ചായത്ത് ബഗ്ഗി ആംബുലന്‍സിന്റെ സേവനം ലഭ്യമാക്കി. ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ എസ്.കെ. ബെന്‍ ഡാര്വിന് നിര്‍വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ എല്‍. വിനിത കുമാരി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം വൈ. സതീഷ്, പഞ്ചായത്ത് അംഗം എം. സുനില്‍, ആശുപത്രി സൂപ്രണ്ട് ഡോ. നിത എസ്. നായര്‍, ആര്‍എംഒ ഡോ. വിശ്വകിരണ്‍, നഴ്സിംഗ് സൂപ്രണ്ട് ബിന്ദു, എച്ച്എംസി മെമ്പര്‍മാരായ എസ്. മധു, പുഷ്പരാജ് എന്നിവര്‍ പ്രസംഗിച്ചു.