ബയോ ബിന്നുകൾ വിതരണം ചെയ്തു
1577283
Sunday, July 20, 2025 5:31 AM IST
അങ്ങാടിപ്പുറം: അങ്ങാടിപ്പുറം പഞ്ചായത്ത് മാലിന്യമുക്തമാക്കുന്നതിന്റെ ഭാഗമായി ഗുണഭോക്താക്കൾക്ക് ബയോബിന്നുകൾ വിതരണം ചെയ്തു.
അരിപ്രയിൽ നടത്തിയ ചടങ്ങിൽ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ. സഈദ നിർവഹിച്ചു. വൈസ് പ്രസിഡന്റ് ഷബീർ കറുമുക്കിൽ അധ്യക്ഷത വഹിച്ചു. ഒന്നാം വാർഡ് മെംബർ ജസീന അംഗകാടൻ, ആസൂത്രണ സമിതി അംഗം ഹാരിസ് കളത്തിങ്ങൽ,
പഞ്ചായത്ത് ആർപി അബു താഹിർ തങ്ങൾ, സെക്രട്ടറി സുഹാസ് ലാൽ, വിഇഒ അജിന, അസിസ്റ്റന്റ് സെക്രട്ടറി ടി.ജി. സ്മിത, ഹെൽത്ത് ഇൻസ്പെക്ടർ ജിജി എന്നിവർ പങ്കെടുത്തു.