എംഎൽഎയ്ക്ക് സ്വീകരണം നൽകി
1577660
Monday, July 21, 2025 5:47 AM IST
നിലന്പൂർ: കേരള സ്റ്റേറ്റ് എക്സ് സർവീസ് ലീഗ് നിലന്പൂർ ബ്ലോക്കിന്റെ നേതൃത്വത്തിൽ ആര്യാടൻ ഷൗക്കത്ത് എംഎൽഎക്ക് സ്വീകരണം നൽകി. സംഘടനയുടെ ബ്ലോക്ക് കമ്മിറ്റി ഓഫീസിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് എൻ.എ. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി പി.ജി. സാബു, വൈസ് പ്രസിഡന്റ് എൻ.വി. തോമസ്, ജോയിന്റ് സെക്രട്ടറി ടി.എം. ബാലകൃഷ്ണൻ, ട്രഷറർ സക്കറിയാസ് ബാബു, സി. രാമനാഥൻ, സംസ്ഥാന കൗണ്‍സിൽ അംഗം കെ. കിരാതദാസ് എന്നിവർ പ്രസംഗിച്ചു.
ബ്ലോക്കിനു കീഴിലുള്ള വിവിധ യൂണിറ്റുകളെ പ്രതിനിധീകരിച്ച് നിരവധി വിമുക്തഭടൻമാർ പങ്കെടുത്തു. എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിമുക്തഭടൻമാരുടെ മക്കളെ ചടങ്ങിൽ എംഎൽഎ അനുമോദിച്ചു.