അലുമിനിയം സെന്റർ കത്തി നശിച്ചു
1577294
Sunday, July 20, 2025 5:36 AM IST
കരുവാരക്കുണ്ട്: കരുവാരക്കുണ്ട് കണ്ണത്തെ അലുമിനിയം സെന്റർ കത്തിനശിച്ചു. കീഴാറ്റൂർ സ്വദേശി പങ്കത്ത് ഷാജിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് ഇന്നലെ കത്തി നശിച്ചത്. ഏകദേശം 50 ലക്ഷം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. അലുമിനിയം ചാനൽ, ഡോറുകൾ, ഷീറ്റുകൾ എന്നിവ വിൽപ്പന നടത്തുന്ന ഫോർടെക്സ് അലുമിനിയം സെന്ററിലാണ് തീപിടിത്തമുണ്ടായത്.
ഷോർട്ട് സർക്യൂട്ട് കാരണമാകാം തീപിടിച്ചതെന്നാണ് നിഗമനം. ഇന്നലെ പുലർച്ചെ നാല് മണിയോടെ പുക ഉയരുന്നത് കണ്ട നാട്ടുകാർ കരുവാരക്കുണ്ട് പോലീസിന്റെ സഹായത്തോടെയാണ് തീയണച്ചത്. അപ്പോഴേക്കും കടയിലെ മുഴുവൻ സാധനങ്ങളും കത്തിനശിച്ചിരുന്നു.