രാത്രിയിലെ മൈക്ക് നിരോധനം പുനഃപരിശോധിക്കണം: ‘നൻമ’
1577650
Monday, July 21, 2025 5:43 AM IST
നിലന്പൂർ: രാത്രി പത്ത് മണിക്ക് ശേഷം മൈക്ക് ഉപയോഗത്തിനുള്ള നിയന്ത്രണം പുന:പരിശോധിക്കണമെന്ന് മലയാള കലാകാരൻമാരുടെ ദേശീയ സംഘടനയായ ’നൻമ’യുടെ നിലന്പൂർ മേഖലാ സമ്മേളനം ആവശ്യപ്പെട്ടു.
ഇതുമൂലം നിരവധികലാപ്രവർത്തകർക്കാണ് തൊഴിൽ നഷ്ടപ്പെടുന്നത്. നാടകം, നാടൻപാട്ട്, ഗാനമേള, നൃത്തപരിപാടികൾ തുടങ്ങിയ കലകൾ അവതരിപ്പിച്ച് ഉപജീവനം നടത്തുന്ന ആയിരക്കണക്കിന് കലാകാരൻമാർക്ക് വേദികൾ നഷ്ടമാകുന്ന അവസ്ഥയുണ്ടെന്നും സമ്മേളനം ചൂണ്ടിക്കാട്ടി. സമ്മേളനം സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വിൽസണ് സാമുവൽ ചെയ്തു. മേഖല പ്രസിഡന്റ് ഉമേഷ് നിലന്പൂർ അധ്യക്ഷനായിരുന്നു.
അന്തരിച്ച നൃത്തഅധ്യാപികയും നൻമ സർഗവനിതാ ജില്ലാ പ്രസിഡന്റുമായിരുന്ന ഗീതാകുമാറിനെ അനുസ്മരിച്ച് മാധ്യമ പ്രവർത്തകനും അമരന്പലം യൂണിറ്റ് പ്രസിഡന്റുമായ ടി.കെ. സതീശൻ പ്രസംഗിച്ചു. അമരന്പലം പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ അനീഷ് കവളമുക്കട്ട, ജില്ലാ സെക്രട്ടറി സജിത്ത്. വി. പൂക്കോട്ടുംപാടം, ജില്ലാ വൈസ് പ്രസിഡന്റ് കലാമണ്ഡലം ഉദയഭാനു, ജില്ലാകമ്മിറ്റി അംഗങ്ങളായ ജയരാജ് തണൽ, രാജീവ് പൂക്കോട്ടുംപാടം, നിലന്പൂർ സുരേഷ് ഫൂലൻദേവി, എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികൾ: ഉമേഷ് നിലന്പൂർ (പ്രസിഡന്റ്), നിലന്പൂർ സുരേഷ് ഫൂലൻദേവി, അനീഷ് കവളമുക്കട്ട, (വൈസ് പ്രസിഡന്റ്), ജയരാജ് തണൽ (സെക്രട്ടറി), ബാബുരാജ് പാലാട്, രാജേഷ് അമരന്പലം, സജീവ് മുതുകാട് (ജോയിന്റ് സെക്രട്ടറി), ബിൻസി വിജയം (ട്രഷറർ).