സ്നേഹവും സേവനവും മുഖമുദ്രയാക്കണം: ആലങ്കോട് ലീലാകൃഷ്ണൻ
1577997
Tuesday, July 22, 2025 5:06 AM IST
മഞ്ചേരി: സ്നേഹവും സേവനവുമാണ് സന്നദ്ധ സംഘടനകൾ മുഖമുദ്രയാക്കേണ്ടതെന്ന് സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണൻ. മഞ്ചേരി റോട്ടറി ക്ലബിന്റെ സ്ഥാനാരോഹണ ചടങ്ങിൽ മുഖ്യാഥിതിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
മറ്റുള്ളവരെ സ്നേഹിക്കുന്നതിനുള്ള എളുപ്പവഴി സ്നേഹിക്കുക എന്നത് മാത്രമാണെന്നും ഇതിന് നാം തയാറായാൽ രാജ്യം സ്വർഗമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മഞ്ചേരി റോട്ടറി ക്ലബ് മാതൃകാപരമായ സമൂഹ സേവന പദ്ധതികളാണ് നടപ്പാക്കുന്നത്.
ഇതിന്റെ ഭാഗമായി സ്ഥാനാരോഹണ ചടങ്ങിൽ മഞ്ചേരി പെയിൻ ആൻഡ് പാലിയേറ്റീവ് ക്ലിനിക്കിന് അഞ്ച് ലക്ഷം രൂപ വില വരുന്ന വാഹനം സംഭാവന ചെയ്ത ക്ലബ് ഭാരവാഹികളെ അദ്ദേഹം പ്രശംസിച്ചു. ചടങ്ങിൽ ഡോ. കെ. ജോഷി അധ്യക്ഷത വഹിച്ചു. സെക്രട്ടറി സാസിബ് പുതുശേരി പ്രവർത്തന റിപ്പോട്ട് അവതരിപ്പിച്ചു. ഇ. അബ്ദുൾ കരീം പ്രസിഡന്റായും ഡോ. അനീസ് റഹ്മാൻ സെക്രട്ടറിയായും കെ.വി. ജോഷി ട്രഷററായും സ്ഥാനമേറ്റെടുത്തു.