ജോണ്സണ് ഐരൂരിനെ അനുസ്മരിച്ചു
1577289
Sunday, July 20, 2025 5:31 AM IST
നിലന്പൂർ: സാധാരണ മനുഷ്യന്റെ ഭാഷ മനസിലാക്കിയ മനുഷ്യസ്നേഹിയായിരുന്നു ജോണ്സണ് ഐരൂരെന്ന് ആര്യാടൻ ഷൗക്കത്ത് എംഎൽഎ.
നിലന്പൂർ പീവീസ് ആർക്കേഡിൽ നടത്തിയ ജോണ്സണ് ഐരൂർ അനുസ്മരണ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അവിശ്വാസങ്ങളോട് പൊരുതിയ യുക്തിചിന്തകനായ ജോണ്സണ് ഐരൂർ പറയുന്നത് ചെയ്യും. ചെയ്യുന്നതേ പറയൂവെന്നും ഷൗക്കത്ത് അനുസ്മരിച്ചു.
ചടങ്ങിൽ ആർ.കെ. മലയത്ത് അധ്യക്ഷത വഹിച്ചു. മന്പാട് എംഇഎസ് കോളജിലെ മലയാള വിഭാഗം അധ്യാപിക മൈന ഉമൈബാൻ, മന:ശാസ്ത്ര വിദഗ്ധൻ റെന്നി ആന്റണി, എഴുത്തുകാരൻ സമീർ കവാട് തുടങ്ങിയവർ പ്രസംഗിച്ചു. ജോണ്സണ് ഐരൂർ സ്മാരക പുരസ്കാരം റെന്നി ആന്റണിക്ക് ആര്യാടൻ ഷൗക്കത്ത് നൽകി.
നിലന്പൂരിയൻസ് വാട്സ് ആപ് ഗ്രൂപ്പിനുള്ള പുസ്തകങ്ങളുടെ വിതരണവും ഇതോടനുബന്ധിച്ച് നടത്തി. തുടർന്ന് മന:ശാസ്ത്ര ക്ലാസും സംഘടിപ്പിച്ചു. നിലന്പൂർ ഗവണ്മെന്റ് മാനവേദൻ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, എംഎസ്എൻഎസ്എസ്എച്ച്എസ് സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർഥികളും പങ്കെടുത്തു.