‘സിവിൽ സർവീസ് രംഗത്ത് വരാനിരിക്കുന്നത് മലബാറിന്റെ മുന്നേറ്റം’
1577994
Tuesday, July 22, 2025 5:06 AM IST
പെരിന്തൽമണ്ണ: സിവിൽ സർവീസ് രംഗത്ത് മലബാർ മേഖലയിൽ നിന്നുള്ള ഉദ്യോഗാർഥികളുടെ മുന്നേറ്റമാണ് വരാനിരിക്കുന്നതെന്നും കേരളത്തിൽ സിവിൽ സർവീസിന്റെ ഇക്കോ സിസ്റ്റം രൂപപ്പെട്ടു കഴിഞ്ഞുവെന്നും പെരിന്തൽമണ്ണ ഹൈദരലി ശിഹാബ് തങ്ങൾ അക്കാഡമി ഫോർ സിവിൽ സർവീസസ് മുഖ്യരക്ഷാധികാരിയും പ്രമുഖ വ്യവസായിയുമായ ഫൈസൽ കൊട്ടിക്കൊള്ളൻ പറഞ്ഞു.
ക്രിയ സിവിൽ സർവീസ് അക്കാഡമിയുടെ ഇന്റർവ്യൂ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അക്കാഡമി ചെയർമാൻ നജീബ് കാന്തപുരം എംഎൽഎ അധ്യക്ഷത വഹിച്ചു. ഡോ. പി. ഉണ്ണീൻ സ്വാഗതവും അഡ്വ. മുഹമ്മദ് റോഷിൻ നന്ദിയും പറഞ്ഞു.