റൂമി മിയാൻ പുരസ്കാരം ഏറ്റുവാങ്ങി
1577652
Monday, July 21, 2025 5:43 AM IST
മങ്കട: ശിശുക്ഷേമ വകുപ്പിന്റെ ഉജ്വല ബാല്യം സംസ്ഥാന പുരസ്കാരം പുഴക്കാട്ടിരി കടുങ്ങപുരം ഗവണ്മെന്റ് ഹൈസ്കൂൾ ആറാംതരം വിദ്യാർഥി റൂമി മിയാൻ കരസ്ഥമാക്കി. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ആരോഗ്യവകുപ്പ് മന്ത്രി വീണാജോർജാണ് അവാർഡ് സമ്മാനിച്ചത്.
ചിത്ര-ശിൽപകല, പരിസ്ഥിതിപഠനം, പക്ഷി നിരീക്ഷണം, ഡിജിറ്റൽ ആർട്ട് എന്നിവയിലുള്ള അസാധാരണ മികവിനാണ് റൂമി മിയാൻ എന്ന പന്ത്രണ്ട് വയസുകാരൻ സംസ്ഥാന പുരസ്കാരത്തിന് അർഹനായത്.
അധാപകനും ചിത്രകാരനുമായ പടപ്പറന്പ് വടക്കേതിൽ സിദ്ദിഖ് ജെറീക്കയുടെയും ഹുസൈനത്ത് തസ്നിയുടെയും മകനാണ് റൂമി മിയാൻ.