കെഎൽസിഎ മെംബർഷിപ്പ് ഉദ്ഘാടനം
1577653
Monday, July 21, 2025 5:43 AM IST
പെരിന്തൽമണ്ണ: കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കഐൽസിഎ) പെരിന്തൽമണ്ണ യൂണിറ്റിന്റെ മെംബർഷിപ്പ് ഉദ്ഘാടനം ഫാ. സെബാസ്റ്റ്യൻ കറുകപറന്പിൽ നിർവഹിച്ചു.
സമുദായ നൻമക്കായി ഓരോ അംഗവും കഐൽസിഎയുടെ അംഗ്വതമെടുത്ത് മുന്നോട്ട് വരണമെന്നും സമൂഹത്തെ നല്ല രീതിയിൽ മുന്നോട്ട് നയിക്കാനും എല്ലാ വിഭാഗങ്ങളിലെയും സമുദായ അംഗങ്ങളെ ചേർത്ത് പിടിക്കാനും കെഎൽസിഎ ഒരു ഉറച്ച ആധാരമാകട്ടെയെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ അതിരൂപത വൈസ് പ്രസിഡന്റ് എ.ജെ. സണ്ണി, അതിരൂപത ട്രഷറർ ഫ്ളോറ മെന്റോണ്സ്, പാരീഷ് സെക്രട്ടറി കെ. ഷാജു, യൂണിറ്റ് ട്രഷറർ എ.ടി. ജോസ് എന്നിവർ പങ്കെടുത്തു.