നിരവധി കേസുകളിലെ പ്രതി നാലു വർഷത്തിന് ശേഷം പിടിയിൽ
1577996
Tuesday, July 22, 2025 5:06 AM IST
കാളികാവ്: നിരവധി മോഷണ കേസുകളിലും കഞ്ചാവ് കേസുകളിലും പെട്ട് ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ നാലുവർഷത്തിന് ശേഷം കാളികാവ് പോലീസ് പിടികൂടി. കാളികാവ് പൂച്ചപൊയിൽ സ്വദേശിയായ മുഹമ്മദ് റമീസ് (27) ആണ് പിടിയിലായത്.
ഇയാൾ ഒളിവിൽ താമസിച്ചുവരികയായിരുന്ന തമിഴ്നാട് തിരുപ്പൂരിലെ താമസ സ്ഥലത്ത് നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. യുവാവിനെതിരേ കാളികാവ്, മഞ്ചേരി, വണ്ടൂർ പോലീസ് സ്റ്റേഷനുകളിൽ മോഷണ കേസുകളുണ്ട്.
കാളികാവ് പോലീസ് ഇൻസ്പെക്ടർ അനീഷിന്റെ നിർദേശ പ്രകാരം കാളികാവ് സബ് ഇൻസ്പെക്ടർ അൻവർ സാദത്ത് ഇല്ലിക്കൽ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ വ്യതീഷ്, അർഷാദ്, സിവിൽ പോലീസ് ഓഫീസർ മഹേഷ് തുടങ്ങിയവരും സ്പെഷൽ ബ്രാഞ്ച് ഫീൽഡ് ഓഫീസർ വിനുവുമാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.