നാലുകണ്ടത്തിൽ കുഞ്ഞാണി അനുസ്മരണം
1577293
Sunday, July 20, 2025 5:36 AM IST
എടക്കര: നവോദയ വായനശാല നാലുകണ്ടത്തിൽ അബ്ദുൾ ഖാദർ എന്ന കുഞ്ഞാണിയുടെ എട്ടാമത് അനുസ്മരണവും സഹപ്രവർത്തകർക്കുള്ള ആദരവും സംഘടിപ്പിച്ചു. കുഞ്ഞാണി സ്മാരക ഹാളിൽ നടന്ന പരിപാടി നിലന്പൂർ ആയിഷ ഉദ്ഘാടനം ചെയ്തു.നവോദയ വായനശാല പ്രസിഡന്റ് എൻ. ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
കുഞ്ഞാണിയുടെ സഹപ്രവർത്തകരെയും ചടങ്ങിൽ ആദരിച്ചു. ഇവരെ നിലന്പൂർ ആയിഷ പൊന്നാട അണിയിച്ചും ഉപഹാരം നൽകിയും ആദരിച്ചു. എടക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.ടി. ജയിംസ്, മുൻ പ്രസിഡന്റ് ജി. ശശിധരൻ, ജില്ലാ പഞ്ചായത്തംഗം ഷെറോണ റോയ്, കാരാടൻ സുലൈമാൻ, വായനശാല സെക്രട്ടറി നാസർ കാരയിൽ,
കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കെ. രാധാകൃഷ്ണൻ, സിപിഎം ഏരിയ കമ്മിറ്റി അംഗം യു. ഗിരീഷ് കുമാർ, താലൂക്ക് ലൈബ്രറി കൗണ്‍സിൽ അംഗം സോമൻ പാലേമാട്, റിട്ടയേർഡ് എഇഒ ഇ.കെ. അബ്ദുറസാഖ്, കെ.വി. വിശ്വനാഥൻ, അബ്ദുറഹ്മാൻ കല്ലേങ്ങര എന്നിവർ പ്രസംഗിച്ചു.