ഉമ്മൻചാണ്ടി അനുസ്മരണം നടത്തി
1577292
Sunday, July 20, 2025 5:36 AM IST
പെരിന്തൽമണ്ണ: വിവി കെയർ ചാരിറ്റബിൾ ട്രസ്റ്റ് പെരിന്തൽമണ്ണയിൽ സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണം നജീബ് കാന്തപുരം എംഎൽഎ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ അഡ്വ. ബെന്നി തോമസ് അധ്യക്ഷത വഹിച്ചു.
കെപിസിസി മെംബർ സി. സേതുമാധവൻ, ഡിസിസി സെക്രട്ടറി സി.കെ. ഹാരിസ്, ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡന്റുമാരായ പുഞ്ചിരി മജീദ്, അറഞ്ഞിക്കൽ ആനന്ദൻ, സി. മുസ്തഫ, അജിത് പ്രസാദ്, പി. പത്മനാഭൻ, കെ.വി. മുഹമ്മദ്, സൈതലവി പാലൂർ, ടി.കെ. രാജേന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.
രാമപുരം : രാമപുരത്ത് കോണ്ഗ്രസ് കമ്മിറ്റി ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമവാർഷിക ദിനത്തിൽ വായനക്കൊരിടം പദ്ധതി ആരംഭിച്ചു. രാമപുരം എഎച്ച്എൽപി സ്കൂളിലെ വിദ്യാർഥികൾക്ക് പത്രവായന പരിചയപ്പെടുത്തുന്നതിനുള്ള പദ്ധതി അധ്യാപകനും കോണ്ഗ്രസ് നേതാവുമായ പി.എം. രവീന്ദ്രനും പത്തായപുരക്കൽ ഉണ്ണിയും ചേർന്ന് നിർവഹിച്ചു.
പിടിഎ പ്രസിഡന്റ് സി.എം. അഷറഫ് അധ്യക്ഷനായിരുന്നു. വൈസ് പ്രസിഡന്റ് സി.എച്ച്. ഫഹദ്, വി.പി. വിജയൻ, പി. ശരീഫുള്ള മണി വഴിക്കടവ് എന്നിവർ പങ്കെടുത്തു.