നൂറ് വയസ് പിന്നിടുന്ന കർഷകത്തൊഴിലാളിയെ ആദരിച്ചു
1577659
Monday, July 21, 2025 5:47 AM IST
കൊളത്തൂർ: കൊളത്തൂർ പാലിയേറ്റീവ് സൊസൈറ്റിയുടെ പകൽവീട് കൂട്ടായ്മ നൂറ് വയസ് പിന്നിടുന്ന കർഷകത്തൊഴിലാളി കൂമുള്ളിക്കളം ചോലയെ ആദരിച്ചു. പാലിയേറ്റീവ് ഓഡിറ്റോറിയത്തിൽ നടത്തിയ പരിപാടി വൈസ് പ്രസിഡന്റ് എൻ. മൊയ്തീൻ ഉദ്ഘാടനം ചെയ്തു. യൂസഫ് കാരാട്ടിൽ അധ്യക്ഷത വഹിച്ചു.
കെ.കെ. ഉണ്ണികൃഷ്ണൻ, യു. ഹരിദാസൻ, ഐവ ഷബീർ, വസന്തകുമാരി, ലക്ഷ്മിക്കുട്ടി, ഗോപി മാങ്ങാട്ടിൽ, പി. ജാസ്മിൻ, കെ.വി. ബഷീർ, പി.എം. ഉണ്ണികൃഷ്ണൻ, കെ.പി. സുരേഷ് കുമാർ, ജമീല ഇബ്രാഹിം, കെ. രജനി, ജയലക്ഷ്മി എന്നിവർ പ്രസംഗിച്ചു. നൂറുവർഷത്തെ കാലയളവിലെ അനുഭവങ്ങൾ ചോല പങ്കുവച്ചു. പകൽവീട് അംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറി.