യൂത്ത് ലീഗ് നിവേദനം നൽകി
1577288
Sunday, July 20, 2025 5:31 AM IST
പെരിന്തൽമണ്ണ: ദേശീയപാതയിൽ പെരിന്തൽമണ്ണ നഗരത്തിൽ ആയിഷ കോംപ്ലക്സ് ബൈപാസ് ജംഗ്ഷൻ, ഗവണ്മെന്റ് ഹോസ്പിറ്റൽ, പൊന്ന്യാകുറുശി എന്നിവിടങ്ങളിലെ റോഡുകളിൽ രൂപ്പപ്പെട്ട കുഴികളും വിവിധ ഭാഗങ്ങളിൽ തകർന്ന റോഡുകളും കാരണം യാത്രാ ക്ലേശം നേരിടുന്നതായും ഇതിനു പരിഹാരം കാണണമെന്നാവശ്യപ്പെട്ടും മുനിസിപ്പൽ മുസ്ലിം യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ ദേശീയപാത അഥോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർക്ക് നിവേദനം നൽകി.
റോഡ് തകർച്ച കാരണം നഗരത്തിലൂടെ സഞ്ചരിക്കുന്ന ആയിരക്കണക്കിന് യാത്രക്കാർക്കും വിദ്യാർഥികൾക്കും തൊഴിലാളികൾക്കും ഏറെ പ്രയാസം സൃഷ്ടിക്കുകയും അപകടങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു. ഇതിനു പുറമേ നഗരത്തിൽ സദാസമയവും ഗതാഗത തടസവും നേരിടുന്നു. ഹോസ്പിറ്റൽ നഗരമായ പെരിന്തൽമണ്ണയിലെ ഗതാഗതക്കുരുക്കിന് എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു.
അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികളുമായി യൂത്ത് ലീഗ് മുന്നിട്ടിറങ്ങുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി.യൂത്ത് ലീഗ് നേതാക്കളായ നിസാം കുന്നപ്പള്ളി, ഉനൈസ് കക്കൂത്ത്, സൈദ് ഉമർ, കെ.എം. റാഷിക്ക്, മൂസ കുറ്റീരീ, ഫൈസൽ പാക്കത്ത്, സാലിഹ് പൊന്ന്യാകുർശി, എംഎസ്എഫ് നേതാക്കളായ ഹുദൈഫ്, ആദിൽ, കെ.കെ. ഹസൻ, ഹാഷിർ കക്കൂത്ത്, അംറീസ് എന്നിവർ നേതൃത്വം നൽകി.