പോൾ ഇഞ്ചനാൽ അനുസ്മരണം നടത്തി
1577286
Sunday, July 20, 2025 5:31 AM IST
നിലന്പൂർ: ചാലിയാർ സർവീസ് സഹകരണ ബാങ്ക് പ്രഥമ പ്രസിഡന്റും ചാലിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായിരുന്ന പോൾ ഇഞ്ചനാൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.
ബാങ്ക് മുൻ സെക്രട്ടറി വി.സി. മാത്യു ഉദ്ഘാടനം ചെയ്തു. ഇതോടൊപ്പം എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും എംബിബിഎസിന് യോഗ്യത നേടിയ റിയ പൂക്കോടനെയും ചടങ്ങിൽ അനുമോദിച്ചു.
ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ബെന്നി കൈതോലിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി റോയ്മോൻ, വൈസ് പ്രസിഡന്റ് കണ്ണിയൻ അഷ്റഫ്,
ഡയറക്ടർമാരായ ഷാജി, അബ്ദുൾ സലാം, ജയിംസ്, കബീർ, വിക്രമൻ, പ്രവീണ, സലീന, രാമകൃഷ്ണൻ, പുഷ്പ, അസിസ്റ്റന്റ് സെക്രട്ടറി ഷരീഫ് എന്നിവർ പ്രസംഗിച്ചു.