സിവിൽ സർവീസ് നേടിയാൽ ദുബായ് യാത്ര പ്രഖ്യാപിച്ച് ഷബാന ഫൗണ്ടേഷൻ
1577987
Tuesday, July 22, 2025 5:06 AM IST
പെരിന്തൽമണ്ണ: അടുത്ത വർഷത്തെ യുപിഎസ്സി പരീക്ഷയിൽ സിവിൽ സർവീസ് റാങ്ക് പട്ടികയിൽ ഉൾപ്പെടുന്ന പെരിന്തൽമണ്ണ ഹൈദരലി ശിഹാബ് തങ്ങൾ ’ക്രിയ’ സിവിൽ സർവീസ് അക്കാഡമിയിലെ വിദ്യാർഥികൾക്ക് വ്യത്യസ്ത സമ്മാനം പ്രഖ്യാപിച്ച് ഫൈസൽ ആൻഡ് ഷബാന ഫൗണ്ടേഷൻ.
സിവിൽ സർവീസ് നേടുന്ന വിദ്യാർഥികൾക്ക് ദുബായ് യാത്രയാണ് ഫൗണ്ടേഷൻ വൈസ് ചെയർമാനും ക്രിയ അക്കാഡമിയുടെ മുഖ്യരക്ഷാധികാരിയുമായ ഫൈസൽ കൊട്ടിക്കൊള്ളൻ പ്രഖ്യാപിച്ചത്. പെരിന്തൽമണ്ണ ഹൈദരലി ശിഹാബ് തങ്ങൾ ക്രിയ സിവിൽ സർവീസ് അക്കാഡമിയിൽ നടന്ന അനുമോദന ചടങ്ങിലാണ് ദുബായ് യാത്ര പ്രഖ്യാപിച്ചത്.