സൗജന്യ ഡയാലിസിസ് കിറ്റ് വിതരണം ചെയ്തു
1577995
Tuesday, July 22, 2025 5:06 AM IST
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ സിഎച്ച് സെന്ററിൽ നിന്ന് മരുന്നുകൾ വിതരണം ചെയ്യുന്നതിന്റെ തുടർച്ചയായി സൗജന്യ ഡയാലിസിസ് കിറ്റ് വിതരണം ചെയ്തു.
നജീബ് കാന്തപുരം എംഎൽഎ ഉദ്ഘാടനം ചെയ്തു. ഒന്നാംഘട്ടമായി കിറ്റ് വിതരണം സ്പോണ്സർ ചെയ്തത് ദുബായ് പെരിന്തൽമണ്ണ സിഎച്ച് സെന്റർ ചാപ്റ്ററാണ്. ന്ധവണ് ദർഹം എ ഡേ ന്ധഎന്ന പദ്ധതിയിൽ ഉൾപ്പെടുത്തി കാൻസർ രോഗികൾക്കും കിഡ്നി രോഗികൾക്കും മരുന്നുകൾ വിതരണം ചെയ്യുന്നതിനുള്ള ചെലവിലേക്ക് എല്ലാ മാസവും ദുബായ് ചാപ്റ്റർ ധനസഹായം നൽകിവരുന്നുണ്ട്.
റിയാദ് കഐംസിസിയുടെ മൂന്ന് ലക്ഷം രൂപയുടെ ധനസഹായം ചടങ്ങിൽ എംഎൽഎ ഏറ്റുവാങ്ങി. നാലകത്ത് സൂപ്പി അധ്യക്ഷനായിരുന്നു. സിഎച്ച് സെന്റർ പെരിന്തൽമണ്ണ ദുബായ് ചാപ്റ്റർ ജനറൽ കണ്‍വീനർ റിയാസ് ചെറുകര, സിഎച്ച് സെന്റർ ജനറൽ സെക്രട്ടറി അഡ്വ.എ.കെ. മുസ്തഫ, നിയോജകമണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ്് എ.കെ. നാസർ, കുറ്റീരി മാനുപ്പ, ദുബായ് കഐംസിസി നേതാക്കളായ അഷ്കറലി കാര്യവട്ടം, മുഹമ്മദ് പിലാക്കൽ, അലി പാറതൊടി, ഷമീർ പുള്ളാട്ട്, റഷീദ് പൂവ്വത്താണി, ഖത്തർ കഐംസിസി മണ്ഡലം പ്രസിഡന്റ് ബഷീർ ചെറുകര തുടങ്ങിയവർ പങ്കെടുത്തു.