ലോക അധ്യാപക ദിനം ആചരിച്ചു
1227959
Friday, October 7, 2022 12:27 AM IST
മുക്കം: ചൂണ്ടത്തു പൊയിൽ ഗവ യുപി സ്കൂളിൽ ലോക അധ്യാപക ദിനം വിവിധ പരിപാടികളോടെ നടന്നു. സർവീസിൽ നിന്നും വിരമിച്ച പൂർവ അധ്യാപകരെ ആദരിച്ചു.
ചുണ്ടത്തു പൊയിൽ ഗവ യുപി സ്കൂളിനെ പുരോഗതിയിലേയ്ക്ക് കൈപിടിച്ചുയർത്തിയ ഹെഡ്മാസ്റ്റർമാരായ അഗസ്റ്റിൻ ജോർജ് തെക്കേക്കര, കെ.ജെ. ജോസഫ് , സി. മുഹമ്മദ്, അധ്യാപകരായ പി.ടി. ജോസ്, എം.ഉണ്ണികൃഷ്ണൻ, ഗ്രേസി അഗസ്റ്റിൻ, അബ്ദുൾ കരീം, ഹഫ്സത്ത് യാക്കിപ്പറമ്പൻ എന്നിവരെയാണ് അധ്യാപകരും പിടിഎയും ആദരിച്ചത്.
സ്കൂൾ ഹെഡ്മിസ്ട്രസ് റെജി ഫ്രാൻസിസ്, പിടിഎ പ്രസിഡന്റ് മുജീബ് റഹ്മാൻ, സീനിയർ അധ്യാപിക പുഷ്പറാണി ജോസഫ് എന്നിവർ പ്രസംഗിച്ചു. ആദരിക്കപ്പെട്ട അധ്യാപകർ അധ്യാപന ജീവിതത്തിലെ അനുഭവങ്ങൾ പങ്കുവച്ചു.