ആശുപത്രി പ്രവേശന കവാടം ഓട്ടോകൾ കൈയടക്കി; രോഗികൾ വലയുന്നു
1243002
Friday, November 25, 2022 12:09 AM IST
നാദാപുരം: താലൂക്ക് ആശുപത്രി പ്രവേശന കവാടം ഓട്ടോകൾ കൈയടക്കിയതോടെ ചികിത്സക്കെത്തുന്നവർ വലയുന്നു.
ആശുപത്രിയിലേക്ക് കയറുന്ന ഗെയിറ്റിൽ തന്നെ രണ്ടിലധികം ഓട്ടോറിക്ഷകൾ ഏതുസമയവും പാർക്ക് ചെയ്തിരിക്കും. പോലീസിന്റെയോ ആശുപത്രി അധികൃതരെയോ അനുവാദമില്ലാതെ നടത്തുന്ന അനധികൃത പാർക്കിംഗ്
രോഗികൾക്കും ആശുപത്രിയിൽ എത്തുന്നവർക്കും ബുദ്ധിമുട്ടാണ്. ആംബുലൻസുകൾ ഉൾപ്പെടെ അത്യാഹിത രോഗികളുമാകയെത്തുന്നവർ ഏറെ നേരം റോഡിൽ കഴിയേണ്ടിവരുന്നു. തൊട്ടടുത്ത കവലയായ പുളിക്കൂൽ റോഡിൽ നിന്നുള്ള വാഹനങ്ങൾ വന്നു ചേരുന്നതും സംസ്ഥാന പാതയിൽ തന്നെയാണ്. രണ്ടു സ്ഥലത്തെ തിരക്കും കൂടി യോജിക്കുമ്പോൾ ആശുപത്രി പരിസരം മുതൽ കക്കം വെള്ളി വരെ നീളുന്ന നീണ്ട ക്യൂവിൽ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് വൻ സമയ നഷ്ടമാണ് വരുത്തുന്നത്.