വില്ലേജ് ഓഫീസിനായി ഭൂമി സൗജന്യമായി വിട്ടുനൽകി
1243288
Saturday, November 26, 2022 12:05 AM IST
കോടഞ്ചേരി: നെല്ലിപ്പൊയിലിൽ സ്മാർട്ട് വില്ലേജ് ഓഫീസ് നിർമിക്കുന്നതിനായി അഞ്ച് സെന്റ് സ്ഥലം മഞ്ഞുവയൽ സെന്റ് ജോൺസ് ബാപ്റ്റിസ്റ്റ് പള്ളി വക സൗജന്യമായി നൽകി.
ഇടവക വികാരി ഫാ. ജോർജ് കറുകമാലിൽ തഹസിൽദാർ സി. സുബൈറിന് രേഖകൾ കൈമാറി.
കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശേരി, ഭൂരേഖ തഹസിൽദാർ ബാലരാജൻ, ചാർജ് ഓഫീസർ എം.കെ. ജോസഫ്, വാർഡ് അംഗം റോസമ്മ കയത്തിങ്കൽ, എ.സി രതീഷ്, കെ.ജെ. മാർട്ടിൻ, ജോയി കുളപ്പുറത്ത്, ബാബു മൂത്തേടത്ത്, ബിനോയ് തുരുത്തിയിൽ, സണ്ണി പനന്താനത്ത്, ഔസേപ്പ് ആലവേലിൽ, പോൾസൺ കരിനാട്ട് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.