ബൈബിൾ കത്തിച്ച നടപടിയിൽ പ്രതിഷേധിച്ചു
1264666
Saturday, February 4, 2023 12:05 AM IST
വേനപ്പാറ: ക്രൈസ്തവരുടെ വിശുദ്ധ ഗ്രന്ഥമായ ബൈബിളിനെ അവഹേളിക്കുകയും അഗ്നിക്കിരയാക്കി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത നടപടി ഏറെ വേദനാജനകമാണെന്ന് വേനപ്പാറ ഹോളി ഫാമിലി പള്ളി ഇടവക യോഗം.
സംഭവം ക്രൈസ്തവരെ മാത്രമല്ല, എല്ലാ മതവിശ്വാസികളെയും ഏറെ ഞെട്ടിച്ചു. സാമൂഹ്യസൗഹാർദം തകർക്കുന്ന ഇത്തരം പ്രവർത്തികൾ ചെയ്യുന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കുന്നതിന് വേണ്ട നിയമ നടപടികൾ സ്വീകരിക്കണമെന്ന് യോഗം സർക്കാരിനോട് അഭ്യർഥിച്ചു. യോഗത്തിൽ ഇടവക വികാരി ഫാ. സൈമൺ കിഴക്കേക്കുന്നേൽ അധ്യക്ഷത വഹിച്ചു.
പാരിഷ് സെക്രട്ടറി കുര്യാക്കോസ് ചേന്ദംകുളം, ട്രസ്റ്റി ഷാജി മാപ്പിളപ്പറന്പിൽ, എകെസിസി പ്രിസഡന്റ് ജെയിംസ് നെടുങ്കല്ലേൽ, മാതൃവേദി പ്രസിഡന്റ് റോസമ്മ ജോയി തറപ്പിൽ, വിൻസന്റ് ഡി പോൾ പ്രസിഡന്റ് ജോർജ് കുട്ടി കല്ലിടുക്കിൽ എന്നിവർ പ്രസംഗിച്ചു.