ബാലുശേരി: നന്മണ്ട 14/4ൽ വൻ തീപിടിത്തം. 20 ഏക്കറോളം വരുന്ന വയലിനാണ് ഇന്നലെ രാവിലെ തീ പിടിച്ചത്. വാഴത്തോട്ടത്തിനും ഒട്ടനവധി വീടുകൾക്കും സമീപത്തായിരുന്നു തീപിടിത്തം.
അസി. സ്റ്റേഷൻ ഓഫീസർ എം.സി. മനോജിന്റെ നേതൃത്വത്തിൽ രണ്ടു യൂണിറ്റ് സേനാംഗങ്ങളും നാട്ടുകാരും ചേർന്ന് നടത്തിയ കഠിന പ്രയത്നത്തിലൂടെയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.