"കക്കയം കൽക്കയങ്ങളുടെ നാട് ' പുസ്തകം പ്രകാശനം ചെയ്തു
1424817
Saturday, May 25, 2024 5:46 AM IST
കൂരാച്ചുണ്ട്: എഴുത്തുകാരൻ ജോൺസൺ കക്കയം രചിച്ച കക്കയം ഗ്രാമത്തിന്റെ ചരിത്രം "കക്കയം കൽക്കയങ്ങളുടെ നാട്' എന്ന പുസ്തകം കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട ചാക്കോ കണ്ടശാംകുന്നേലിന് നൽകി പ്രകാശനം ചെയ്തു.
കക്കയം പള്ളി വികാരി ഫാ. വിൻസെന്റ് കറുകമാലിൽ അധ്യക്ഷത വഹിച്ചു. ഫാ. മനീഷ് പാലത്തുംതലയ്ക്കൽ പുസ്തകം പരിചയപ്പെടുത്തി.
കുഞ്ഞമ്മദ് കൂരാച്ചുണ്ട്, ജോസ് ചെറുവള്ളിൽ, സജി കുഴിവേലി, പി.ജെ. ആന്റണി, ഉണ്ണി പ്രണവം, ബേബി തെക്കാനത്ത്, ആന്റണി വിൻസെന്റ്, ആൻഡ്രൂസ് കട്ടിക്കാന, നിസാം കക്കയം, തോമസ് പോക്കാട്ട്, വിൽസൺ കൊല്ലംകുന്നേൽ, അനിത ജോൺസൺ എന്നിവർ പ്രസംഗിച്ചു.