മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് തു​ക കൈ​മാ​റി
Saturday, August 3, 2024 4:47 AM IST
കോ​ഴി​ക്കോ​ട്: പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് കോ​ഴി​ക്കോ​ട് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഒ​രു കോ​ടി സം​ഭാ​വ​ന ന​ല്‍​കും.

കൂ​ടാ​തെ ജി​ല്ല​യി​ലെ വി​ല​ങ്ങാ​ട് ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ വീ​ട് ന​ഷ്ട​പ്പെ​ട്ട 10 കു​ടും​ബ​ങ്ങ​ള്‍​ക്ക് വീ​ട് നി​ര്‍​മി​ച്ചു ന​ല്‍​കു​മെ​ന്നും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ജ ശ​ശി അ​റി​യി​ച്ചു. തൃ​ത്താ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അ​ഞ്ച് ല​ക്ഷം രൂ​പ ന​ൽ​കും.


കൂ​ടാ​തെ സം​രം​ഭ​ക​രു​ടെ കൂ​ട്ടാ​യ്‌​മ ബി​സി​ന​സ് ക്ല​ബ് 40 വീ​ടു​ക​ൾ നി​ർ​മി​ച്ച് ന​ൽ​കും. ആ​ദ്യ ഗ​ഡു​വാ​യി മൂ​ന്നു​കോ​ടി ന​ൽ​കും. കോ​ഴി​ക്കോ​ട് ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ഒ​രു​ല​ക്ഷം ന​ല്‍​കി.