കേ​ര​ള​ത്തെ പ്ര​തി​നി​ധീ​ക​രി​ക്കാ​ൻ ജെ​ഫി​ൻ
Sunday, August 4, 2024 5:24 AM IST
കോ​ഴി​ക്കോ​ട്: ജി​ല്ലാ ടീ​മി​ൽ നി​ന്നും ജൂ​ണി​യ​ർ ആ​ൺ​കു​ട്ടി​ക​ളു​ടെ ഫു​ട്ബോ​ൾ ടീ​മി​ൽ കേ​ര​ള​ത്തെ പ്ര​തി​നി​ധീ​ക​രി​ക്കാ​ൻ ജെ​ഫി​ൻ മു​ഹ​മ്മ​ദി​നെ കേ​ര​ള ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ തെ​ര​ഞ്ഞെ​ടു​ത്തു.

ഇ​ന്ന് ഛത്തീ​സ്ഗ​ഡി​ലെ ന​രേ​ൻ​പൂ​രി​ൽ ന​ട​ക്കു​ന്ന 2024-2025 ജൂ​ണി​യ​ർ ദേ​ശീ​യ ഫു​ട്ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ജെ​ഫി​ൻ കേ​ര​ള​ത്തി​നു വേ​ണ്ടി ക​ളി​ക്കും.


കോ​ഴി​ക്കോ​ട് ചാ​ത്ത​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ൽ പാ​ഴൂ​രി​ലെ അ​ടു​ക്ക​ത്തി​ൽ അ​ബ്ദു​ൽ ജ​മാ​ൽ-​ആ​യി​ഷ ജം​ഷി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. എം​കെ​എ​ച്ച്എം​എം​ഒ എ​ച്ച്എ​സ്എ​സ് മ​ണാ​ശേ​രി ഹൈ​സ്കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ് ജെ​ഫി​ൻ.