വിജയികളെ ആദരിച്ചു
1261584
Tuesday, January 24, 2023 1:08 AM IST
പുൽപ്പള്ളി: സംസ്ഥാന സ്കൂൾ കലോത്സവത്തിലും കേരളോത്സവത്തിലും സബ് ജില്ലാ, ജില്ലാ മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവച്ച പുൽപ്പള്ളി ചിലങ്ക നാട്യകല ക്ഷേത്രത്തിലെ വിദ്യാർഥികളെയും അധ്യാപകരെയും പിടിഎയുടെ നേതൃത്വത്തിൽ ആദരിച്ചു. സ്വീകരണ സമ്മേളനം പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, കേരളനടനം എന്നീ ഇനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർഥികൾക്ക് ഉപഹാരം നൽകി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ്കുമാർ അധ്യക്ഷത വഹിച്ചു. കലാമണ്ഡലം റെസി ഷാജിദാസ്, ഷൈൻ പി. ദേവസ്യ, ശിവാനന്ദൻ, അനൗഷ്ക ഷാജിദാസ്, അബിന ശിവാനന്ദൻ, ഹൃദ്യ എന്നിവർ പ്രസംഗിച്ചു.