ലോറിക്കു പിന്നിൽ കാർ ഇടിച്ച് നാലു വയസുകാരി മരിച്ചു
1263089
Sunday, January 29, 2023 10:37 PM IST
സുൽത്താൻബത്തേരി: നിർത്തിയിട്ട ലോറിക്കു പിന്നിൽ ഇടിച്ച കാറിലുണ്ടായിരുന്ന നാലു വയസുകാരി മരിച്ചു. അരീക്കോട് കമലാലയം റെജി-ശ്രുതി ദന്പതികളുടെ മകൾ അനിഖയാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവം. കോഴിക്കോട് ആശുപത്രിയിലേക്കു കൊണ്ടുപോകും വഴിയായിരുന്നു മരണം. പരിക്കേറ്റ ദന്പതികൾ ചികിത്സയിലാണ്. ചീരാൽ വിഷ്ണു ക്ഷേത്രം ജീവനക്കാരനാണ് റെജി.