പോലീസ് റെയ്ഡ്: 109 പേർ അറസ്റ്റിൽ
1265272
Sunday, February 5, 2023 11:55 PM IST
കൽപ്പറ്റ: ഗുണ്ടകൾക്കും ലഹരി വിൽപനക്കാർക്കും എതിരായ നടപടിയുടെ ഭാഗമായി ശനിയാഴ്ച രാത്രി ജില്ലയിൽ പോലീസ് നടത്തിയ റെയ്ഡിൽ 109 പേരെ മുൻകരുതൽ പ്രകാരം അറസ്റ്റുചെയ്തു.
കൽപ്പറ്റ (ഏഴ്), മേപ്പാടി(മൂന്ന്), വൈത്തിരി(അഞ്ച്), പടിഞ്ഞാറത്തറ(മൂന്ന്), കന്പളക്കാട്(അഞ്ച്), മാനന്തവാടി (ഏഴ്), പനമരം(രണ്ട്), വെള്ളമുണ്ട(ആറ്), തൊണ്ടർനാട്(നാല്), തലപ്പുഴ(അഞ്ച്), തിരുനെല്ലി(മൂന്ന്), സുൽത്താൻബത്തേരി(15), അന്പലവയൽ(എട്ട്), മീനങ്ങാടി(ഒന്പത്), പുൽപ്പള്ളി (എട്ട്), കേണിച്ചിറ (10), നൂൽപുഴ( ഒന്പത്)എന്നിങ്ങനെയാണ് വിവിധ സ്റ്റേഷൻ പരിധികളിൽ അറസ്റ്റ് നടന്നത്.
ബാറുകൾ, റിസോർട്ടുകൾ, ഹോംസ്റ്റേകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിലും പരിശോധന നടന്നു.