‘കക്കുകളി’ നാടകം: റാലിയും യോഗവും നടത്തി
1280971
Saturday, March 25, 2023 11:20 PM IST
കാട്ടിക്കുളം: സന്ന്യാസത്തെയും സന്ന്യാസസഭകളെയും അവഹേളിക്കുന്ന ’കക്കുകളി’ നാടക പ്രവർത്തകർക്കെതിരേ നടപടി ആവശ്യപ്പെട്ട് പയ്യന്പള്ളി മേഖല മാതൃവേദിയുടെയും കാട്ടിക്കുളം ചെലൂർ ഇടവക പ്രാർത്ഥനക്കുട്ടായ്മയുടെയും സംയുക്താഭിമുഖ്യത്തിൽ ചേലൂരിൽ റാലിയും യോഗവും നടത്തി.
ചെലൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളി വികാരി ഫാ.സജി കൊച്ചുപാറയ്ക്കൽ ഉദ്ഘാടനം ചെയ്തു. സിസ്റ്റർ ബിൻസി അപ്പാപ്പറ പ്രസംഗിച്ചു.