പെൻഷൻ പരിഷ്കരണം നടപ്പിലാക്കണം: കെഎസ്എസ്പിഎ
1576365
Thursday, July 17, 2025 12:41 AM IST
ശ്രീകണ്ഠപുരം: പെൻഷൻ പരിഷ്കരണം നടപ്പിലാക്കണമെന്നും കുടിശികയായ 20 ശതമാനം ക്ഷാമാശ്വാസം മുൻകാല പ്രാബല്യത്തോടെ മുഴുവനായും അനുവദിക്കണമെന്നും വിലക്കയറ്റം നിയന്ത്രിക്കണമെന്നും കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെഎസ്എസ്പിഎ) ഇരിക്കൂർ നിയോജക മണ്ഡലം കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. പെൻഷൻകാരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഓഗസ്റ്റ് ആറ്, ഏഴ് തീയതികളിൽ നടക്കുന്ന കളക്ടറേറ്റ് ധർണയിൽ നിയോജക മണ്ഡലത്തിൽ നിന്നും 150 പേരെ പങ്കെടുപ്പിക്കുവാനും തീരുമാനിച്ചു.യോഗത്തിൽ പ്രസിഡന്റ് ജോസഫ് സഖറിയാസ് അധ്യക്ഷത വഹിച്ചു.
പി.പി. ചന്ദ്രാംഗതൻ, എം.പി. കുഞ്ഞിമൊയ്തീൻ, പി.ടി. കുര്യാക്കോസ്, അപ്പു കണ്ണാവിൽ, പി. ദിനേശൻ, കെ.സി. ജോൺ, ഡോ. വി.എ. അഗസ്റ്റിൻ, കെ.വി. പത്മനാഭൻ, കെ.വി. കുഞ്ഞിരാമൻ, സി.എം. മാത്യു, പി.ജെ. സ്കറിയ, വിൽസൺ മാത്യു, വർഗീസ് ജോൺ, ടി.ടി. സെബാസ്റ്റ്യൻ, വി.വി. കുഞ്ഞികൃഷ്ണൻ, ഏബ്രഹാം തോമസ്, വി.ടി. മാത്യു, കെ. മോഹനൻ എന്നിവർ പ്രസംഗിച്ചു.