കോ​ട്ട​യം: ഫാ. ​ഏ​ബ്ര​ഹാം പ​റ​മ്പേ​ട്ടി​നെ കോ​ട്ട​യം അ​തി​രൂ​പ​ത പ്രി​സ്ബി​റ്റ​റ​ല്‍ കൗ​ണ്‍സി​ല്‍ സെ​ക്ര​ട്ട​റി​യാ​യി വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ത്തു. നി​ല​വി​ല്‍ കോ​ട്ട​യം അ​തി​രൂ​പ​താ പ്രൊ​ക്കു​റേ​റ്റ​റാ​യി സേ​വ​നമനു​ഷ്ഠി​ക്കു​ക​യാ​ണ്. മ​ട​മ്പം ഇ​ട​വ​ക പ​റ​മ്പേ​ട്ട് കു​ര്യാ​ക്കോ​സ്-​ഏ​ലി​യാ​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​നാണ്.

കോ​ട്ട​യം അ​തി​രൂ​പ​ത ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ മാ​ത്യു മൂ​ല​ക്കാ​ട്ടി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ തെ​ള്ള​കം ചൈ​ത​ന്യ പാ​സ്റ്റ​റ​ല്‍ സെ​ന്‍റ​റി​ല്‍ ചേ​ര്‍ന്ന അ​തി​രൂ​പ​ത​യു​ടെ പു​തു​താ​യി രൂ​പീ​ക​രി​ച്ച പ്രി​സ്ബി​റ്റ​റ​ല്‍ കൗ​ണ്‍സി​ലി​ന്‍റെ ആ​ദ്യയോ​ഗ​ത്തി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. ഫാ. ​ലൂ​ക്ക് ക​രി​മ്പി​ല്‍, ഫാ. ​തോ​മ​സ് പ്രാ​ലേ​ല്‍, ഫാ. ​റെ​ന്നി ക​ട്ടേ​ല്‍ എ​ന്നി​വ​രെ പ്രി​സ്ബി​റ്റ​റ​ല്‍ കൗ​ണ്‍സി​ല്‍ എ​ക്സി​ക്യു​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യും, ഫാ. ​മാ​ത്യു കൊ​ച്ചാ​ദം​പ​ള്ളി​ലി​നെ അ​തി​രൂ​പ​താ പാ​സ്റ്റ​റ​ല്‍ കൗ​ണ്‍സി​ല്‍ പ്ര​തി​നി​ധി​യാ​യും തെ​ര​ഞ്ഞെ​ടു​ത്തു.