ക്വട്ടേഷന്‍ സംഘങ്ങള്‍ക്കെതിരേ നാട് ഒന്നിക്കണം: മാര്ട്ടിന് ജോര്‍ജ്
1576375
Thursday, July 17, 2025 12:42 AM IST
ഇരിട്ടി: നാട്ടില്‍ വര്‍ധിച്ച് വരുന്ന ക്വട്ടേഷന്‍ സംഘങ്ങളുടെ ആക്രമണങ്ങള്‍ക്കെതിരേ രാഷ്ട്രീയ ഭേദമില്ലാതെ നാട് ഒറ്റക്കെട്ടായി നില്‍ക്കണമെന്നും നിരവധി കൊലക്കേസുകളില്‍ പ്രതികളായവര്‍ നാട്ടിലിറങ്ങി വീണ്ടും അക്രമം നടത്തുകയാണന്നും ഡിസിസി പ്രസിഡന്റ് മാര്ട്ടിന് ജോര്‍ജ്.
എടക്കാനം റിവര്‍വ്യൂ പൊയന്റില്‍ നടന്ന ക്വട്ടേഷന്‍ സംഘത്തിന്റെ അക്രമത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് എടക്കാനം ബൂത്ത് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബൂത്ത് പ്രസിഡന്റ് കെ.കെ. ഉണ്ണിക്കൃഷ്ണന് അധ്യക്ഷത വഹിച്ചു.
കെപിസിസി സെക്രട്ടറി ചന്ദ്രന് തില്ലങ്കേരി,ഡിസിസി സെക്രട്ടറി പി.കെ. ജനാര്ദനന്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പി.എ. നസീര്‍ മണ്ഡലം പ്രസിഡന്റുമാരായ സി.കെ. ശശിധരന്, കെ.വി. രാമചന്ദ്രന്, മുന്‍ ബ്ലോക്ക് പ്രസിഡന്റ് തോമസ് വര്‍ഗീസ്, മഹിള കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മിനി പ്രസാദ്, ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് കുടൃപ്പ, സെക്രട്ടറിമാരായ, എം. ശ്രീനിവാസൻ, പി.എസ്. സുരേഷ്കുമാര്‍, സുമേഷ് നടുവനാട്, ഷാനിദ് പുന്നാട്. കെ. രാമകൃഷ്ണന്, വി. പ്രകാശന് തുടങ്ങിയവർ പ്രസംഗിച്ചു.