എടക്കാനം ആക്രമണ കേസിൽ ഒരാൾകൂടി അറസ്റ്റിൽ
1576380
Thursday, July 17, 2025 12:42 AM IST
ഇരിട്ടി: എടക്കാനം റിവർ വ്യൂ പോയിന്റിൽ ഞായറാഴ്ച നടന്ന ആക്രമണത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. കാക്കയങ്ങാട് പടിഞ്ഞാറെകണ്ടി പിടങ്ങോട് സ്വദേശി അരുൺ എന്ന അരൂട്ടിയെയാണ്(33) ഇരിട്ടി സിഐ എ. കുട്ടിക്കൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
എടക്കാനത്ത് എത്തിച്ച് തിരിച്ചറിയൽ നടപടികൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി. പോക്സോ ഉൾപ്പെടെ ആറോളം കേസുകളിലെ പ്രതിയാണ് അറസ്റ്റിലായ അരുൺ. സംഭവത്തിൽ കഴിഞ്ഞ ദിവസം സിപിഎം കാക്കയങ്ങാട് ലോക്കൽ കമ്മറ്റിയംഗം പാലപ്പുഴ സ്വദേശി എ. രഞ്ജിത്ത് (32), മുഴക്കുന്ന് സ്വദേശി അക്ഷയ് (25) എന്നിവരെഅറസ്റ്റ് ചെയ്തിരുന്നു.