വികസിത ഭാരതത്തിനായി പ്രവര്‍ത്തിക്കും: സി. സദാനന്ദന്
1576366
Thursday, July 17, 2025 12:41 AM IST
കണ്ണൂര്‍: എല്ലാ മേഖലയിലും വികസനം എന്ന പ്രധാനമന്ത്രിയുടെ ആഗ്രഹം പൂർത്തീകരിക്കാൻ താൻ പ്രവർത്തിക്കുമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും നിയുക്ത രാജ്യസഭാംഗവുമായ സി. സദാനന്ദൻ.
പയ്യാന്പലത്തെ മാരാർജി സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ ബിജെപി കണ്ണൂർ നോർത്ത് ജില്ലാ കമ്മിറ്റി നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തന്റെ നാമനിർദേശവുമായി ബന്ധപ്പെട്ട് വിവാദങ്ങളുണ്ടാക്കുന്നവർക്ക് നല്ല നമസ്കാരമെന്നും മറക്കാൻ ശ്രമിക്കുന്ന കാര്യങ്ങൾ വീണ്ടും കീറി പരിശോധിക്കുന്നതിൽ നിന്ന് മാധ്യമങ്ങൾ പിൻമാറണമെന്നും സി. സദാനന്ദൻ പറഞ്ഞു.
പുഷ്പാര്‍ച്ചനയിലും സ്വീകരണ ചടങ്ങിലും ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് സി.കെ. പദ്മനാഭന്, ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്, സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത്, ദേശീയ സമിതിയംഗങ്ങളായ സി. രഘുനാഥ്, പി.കെ. വേലായുധന്, ബിജെപി കണ്ണൂർ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.