വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബുകളുടെയും ഉദ്ഘാടനം
1576376
Thursday, July 17, 2025 12:42 AM IST
കൊളക്കാട്: കാപ്പാട് സെന്റ് സെബാസ്റ്റ്യൻസ് യുപി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെയും വിവിധ ക്ലബുകളുടെയും ഉദ്ഘാടനം നടത്തി. വിസിലിംഗ് ഗിന്നസ് വേൾഡ് റിക്കാർഡ് ജേതാവ് ബാബു കൊടോളിപ്രം ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. തോമസ് പട്ടാംകുളം അധ്യക്ഷത വഹിച്ചു. ഉദ്ഘാടനം ചെയ്ത ബാബു കൊടോളിപ്രം അവതരിപ്പിച്ച വിസിലിംഗ്, മിമിക്രി, മോണോ ആക്ട് തുടങ്ങിയവ കുട്ടികൾക്ക് വേറിട്ട അനുഭവമായിരുന്നു.
സ്കൂൾ മുഖ്യാധ്യാപിക ജാൻസി തോമസ്, പിടിഎ പ്രസിഡന്റ് സന്തോഷ് പെരേപ്പാടൻ, മദർ പിടിഎ പ്രസിഡന്റ് ജിസ്ന ടോബിൻ, സ്കൂൾ ലീഡർ ഏയ്ഞ്ചൽ മരിയ റെന്നി, അധ്യാപക പ്രതിനിധി റീന ചെറിയാൻ തുടങ്ങിയവർ പ്രസംഗിച്ചു. അധ്യാപകരായ പി.എ. ജെയ്സൺ, പി.ജെ. ജസ്റ്റിൻ, ദീപ്തി കുര്യാക്കോസ് എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി. കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.