മാർ വള്ളോപ്പിള്ളി പ്രതിമ നിർമാണം: വെങ്കല വസ്തുക്കൾ കൈമാറി
1576369
Thursday, July 17, 2025 12:41 AM IST
വെണ്ണക്കല്ല്: ചെമ്പന്തൊട്ടിയിൽ നിർമാണം പൂർത്തിയാക്കിയ ബിഷപ് മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി സ്മാരക കുടിയേറ്റ മ്യൂസിയത്തിന്റെ മുന്നിൽ സ്ഥാപിക്കാനുള്ള വെങ്കല പ്രതിമ നിർമാണത്തിനായി വെങ്കല വസ്തുക്കൾ കൈമാറി.
ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനിയുടെ ആഹ്വാന പ്രകാരം കത്തോലിക്ക കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിലാണ് പഴയ വെങ്കല വസ്തുക്കളുടെ ശേഖരണം തുടങ്ങിയത്.
ചെമ്പന്തൊട്ടി ഫൊറോന തലത്തിലുള്ള ശേഖരണം വെണ്ണക്കല്ല് സെന്റ് ആന്റണീസ് പള്ളിയിൽ നടന്ന ചടങ്ങിൽ വികാരി ഫാ. മാത്യു കുറുമ്പുറത്ത് ഉദ്ഘാടനം ചെയ്തു.
കത്തോലിക്ക കോൺഗ്രസ് വെണ്ണക്കല്ല് യൂണിറ്റ് പ്രസിഡന്റ് അനിൽ മണ്ണാപറമ്പിലും പ്രവർത്തകരും സംഭരിച്ച 20 കിലോ വെങ്കല വസ്തുക്കൾ കത്തോലിക്ക കോൺഗ്രസ് ഫൊറോന പ്രസിഡന്റ് ജോസഫ് മാത്യു കൈതമറ്റത്തിന് കൈമാറി. ഫൊറോന സെക്രട്ടറി ഷാജിമോൻ കളപ്പുരയ്ക്കൽ, തോമസ് കരയിടത്ത്, പൗലോസ് തോട്ടപ്പള്ളി, ബിന്ദു മണ്ണാപറമ്പിൽ, മിനി പയ്യമ്പള്ളി എന്നിവർ പ്രസംഗിച്ചു.